ഏനാനല്ലൂരില്‍ ആരംഭിക്കാനിരിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണം: പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ആയവന: ഏനാനല്ലൂരില്‍ ആരംഭിക്കാനിരിക്കുന്ന തടി മില്ലിനും, പ്ലൈവുഡ് കമ്പനിക്കുമെതിരെ കുഴുമ്പിതാഴത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തടി മില്ലിന്റെയും, പ്ലൈവുഡ് കമ്പനിയുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഏനാനല്ലൂര്‍ ജനകീയ സമരസമിതി 109 ദിവസമായി നടത്തിവരുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് കുഴുമ്പിതാഴത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഫാ. ജോസ് കിഴക്കേല്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ ഹരീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രവീന്ദ്രന്‍ കരമടത്തില്‍, ഫാ. ഫ്രാന്‍സിസ് കാരിക്കുന്നേല്‍, ഫാ. മാത്യു മുണ്ടക്കല്‍, അഡ്വ. ജോണ്‍ ജോസഫ്, രാജന്‍ കൊട്ടുക്കല്‍, സന്തോഷ് എ.കെ, വാര്‍ഡ് മെമ്പര്‍ ജോസ് പൊട്ടന്‍പുഴ, എം.എം പൗലോസ്, ജോര്‍ഡി മുട്ടംതൊട്ടി, ഇമ്മാനുവല്‍ പാലക്കുഴി, വിനോദ് തെക്കേക്കര, ലിബിന്‍ പോത്തനാമൊഴി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!