ഡീന്‍ കുര്യാക്കോസിനായി മൂവാറ്റുപുഴയില്‍ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് ജനപ്രതിനിധികളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗ്രാന്‍ഡ് സെന്റര്‍ മാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാബു ജോണ്‍, സുഭാഷ് കടയ്‌ക്കോട്, കെ.എം സലിം, പി.എം അമീര്‍ അലി, പി.എ ബഷീര്‍, ഉല്ലാസ് തോമസ്, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ജോസ് അഗസ്റ്റിന്‍, ഷാന്റി എബ്രഹാം, റാണിക്കുട്ടി ജോര്‍ജ്, സിനി ബിജു, ജോയ്‌സ് മേരി ആന്റണി, സാറാമ്മ ജോണ്‍, വി.ഇ നാസര്‍ എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!