ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

കല്ലൂര്‍ക്കാട്: ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കല്ലൂര്‍ക്കാട് മലനിരപ്പ് കോളനിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മലനിരപ്പ് കുന്നത്തുമാരിയില്‍ നിശാന്ത്(33) നാണ് കുത്തേറ്റത്. മലനിരപ്പില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ നിശാന്തിനെ ബന്ധുവിന്റെ ഭര്‍ത്താവ് വടകരപറമ്പില്‍ സുകു(53) വാക്കുതര്‍ക്കത്തിനിടയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നിശാന്തിനെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലൂര്‍ക്കാട് പോലീസ് സുകുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Back to top button
error: Content is protected !!