ബസ് ഉടമയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

പോത്താനിക്കാട്: ബസ് ഉടമയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടവൂര്‍ പൈങ്ങോട്ടൂര്‍ കൊമ്പനാല്‍ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20ന് വെകിട്ട് പൈങ്ങോട്ടൂര്‍ ഗാന്ധി സ്‌ക്വയറിന് സമീപം ജോമേഷം കൂട്ടാളികളും ചേര്‍ന്ന് ഇടിക്കട്ടയും കമ്പി വടിയും ഉപയോഗിച്ച് ജോബി വര്‍ഗീസിനെ ആക്രമിക്കുകയായിരുന്നു. ജോബി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ സമയത്ത് പ്രതികള്‍ ലീസിനെടുത്ത ബസ് ഓടിച്ചത് ചോദ്യം ചെയ്തതാണ് അക്രമിത്തിന് കാരണം. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി, എസ് ഐ മാരായ കെ.റ്റി.സാബു, പൗലോസ്, മനോജ്, എ എസ് ഐ സൈനബ സീനിയര്‍ സി പി .ഒ ലിജേഷ്, നവാസ്, സാന്റൂ സി പി ഒ എന്‍ കെ സജി എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!