അയല്‍പക്കംകോതമംഗലം

ദേശിയപാതയിൽ നെല്ലിമറ്റം എംബിറ്റ്സ് കോളേജിന് സമീപം കൂറ്റൻ മരം വീണു ഗതാഗതം സ്തംഭിച്ചു. …….

 

 

 

കോതമംഗലം :കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ കോതമംഗലം, നെല്ലിമറ്റം എംബിറ്റ്സ് കോളേജിന് സമീപം കൂറ്റൻ മരം വീണു ദേശിയപാതയിലെ ഗതാഗതം സ്തംഭിച്ചു. ഇരു സൈഡിലും വൻ വാഹന ഗതാഗത തടസ്സം ആണ് അനുഭവപ്പെട്ടത്. വലിയൊരു ദുരന്തമാണ് തല നാരിഴക്ക് ഒഴിവായത്. ഇന്ന് (ചൊവ്വെ) വൈകിട്ട് 3.10 ഓടെ നെല്ലിമറ്റത്തിന് സമീപം പുല്ലുകുത്തി പാറ പ്രതീക്ഷപടിയിലാണ് രണ്ട് മിനിറ്റോളം നിന്ന കൊടുങ്കാറ്റിനു തുല്യമായ ഭയപ്പെടുത്തുന്ന കാറ്റും ഇടിയും ശക്തമായ മഴയും ചെയ്തതിനെ തുടർന്ന് മൂന്നോളം ഭീമൻമരങ്ങൾ കടപുഴുകി വീണ് ദേശീയപാത പൂർണ്ണമായി ഗതാഗത തടസ്സമുണ്ടായത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്സിനു മുകളിൽ ഭീമൻമരം വീഴാതിരുന്നത് ഭാഗ്യമായി..തിങ്കൾ, ചൊവ്വെ ദിവസങ്ങളിൽ കോതമംഗലം മേഖലയിൽ ശക്തമായ മഴയും, കാറ്റുമായിരുന്നു. നിരവധി കൃഷിയിടങ്ങളും, വീടുകളും നശിക്കുകയും, മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.അഗ്നിശമനസേനയുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Back to top button
error: Content is protected !!
Close