മുളവൂര്‍ കൊള്ളിക്കാട് പാടത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടത്തി

മൂവാറ്റുപുഴ: കേരള കര്‍ഷകസംഘം മുളവൂര്‍ വില്ലേജ് കമ്മിറ്റിയും മുളവൂര്‍ ഐശ്വര്യ സ്വയംസഹായ സഹകരണ സംഘവും ചേര്‍ന്ന് മുളവൂര്‍ കൊള്ളിക്കാട് പാടത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു. പാടശേഖരത്തിലെ 40 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. ഉമ നെല്‍വിത്താണ് ഇത്തവണ കൃഷി ചെയ്തത്. വിളവെടുപ്പില്‍ ലഭിയ്ക്കുന്ന നെല്ല് സ്വയം സഹായ സഹകരണസംഘം പ്രവര്‍ത്തകരും കര്‍ഷക സംഘം പ്രവര്‍ത്തകരും വാങ്ങിയ ശേഷം ബാക്കിയുള്ളത് ആവശ്യക്കാര്‍ക്ക് വില്‍ക്കും. അഖിലേന്ത്യ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി.എം ഇസ്മയില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം മുളവൂര്‍ വില്ലേജ് സെക്രട്ടറി സി.എച്ച് നാസര്‍, പ്രസിഡന്റ് പി ജി പ്രദീപ്കുമാര്‍, സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം വി എസ് മുരളി, ഐശ്വര്യ സഹായസഹകരണ സംഘം പ്രസിഡന്റ് വി എം ഷെരീഫ്, വാര്‍ഡ് മെമ്പര്‍മാരായ ഇ എം ഷാജി, ബെസി സാബു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!