കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സിലും, തിരുവാണിയൂര്‍ നേതൃസമിതിയും സംയുക്തമായി സാംസ്‌കാരിക ശില്‍പശാല സംഘടിപ്പിച്ചു

കോലഞ്ചേരി: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സിലും, തിരുവാണിയൂര്‍ നേതൃസമിതിയും സംയുക്തമായി സാംസ്‌കാരിക ശില്‍പശാല സംഘടിപ്പിച്ചു. ‘നാമൊന്ന്, കേരളം മുന്നോട്ട് ‘ എന്ന വിഷയം അവതരിപ്പിച്ച് ജില്ലാ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അലനാ സാബു ‘ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം’ ഇംഗ്ലീഷിലും മലയാളത്തിലും അവതരിപ്പിച്ചു. നിവേദികയും ദേവികയും ചേര്‍ന്ന് അയ്യങ്കാളി സ്തുതിഗീതവും, ഷൈലജ അശോകന്‍ സ്വന്തം കവിത ‘ഊര്‍മ്മിള’യും ആലപിച്ചു. രാധാ രാജു, താലൂക്കു സെക്രട്ടറി പി.ജി. സജീവ്, നേതൃസമിതി കണ്‍വീനര്‍ ഡോ. കെ.ആര്‍. പ്രഭാകരന്‍, കക്കാട് ലൈബ്രറി പ്രസിഡന്റ് ജോളി സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഉപഹാരങ്ങള്‍ നല്‍കി.

Back to top button
error: Content is protected !!