തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു

പോത്താനിക്കാട് : തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പൈങ്ങോട്ടൂര്‍ ഈഴക്കുന്നേല്‍ തങ്ക ഉലഹന്നാന്‍റെ എട്ടര മാസം ഗര്‍ഭിണിയായ പശുവാണ് ഇന്നലെ വൈകുന്നേരം 5.30ഓടെ ചത്തത്. ആദ്യപ്രസവത്തില്‍ 12 ലിറ്റര്‍ കറവയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ രണ്ടാമത്തെ പ്രസവം അടുത്തിരിക്കയായിരുന്നുവെന്നും ഉടമ പറഞ്ഞു.

Back to top button
error: Content is protected !!