എ.അബൂബക്കര്‍ അനുസ്മരണ സമ്മേളനം നടത്തി

മൂവാറ്റുപുഴ: മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി എ.അബൂബക്കര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ഒരു നിസ്വാര്‍ത്ഥ വ്യക്തിത്വമായിരുന്നുമായിരുന്നു മുസ്ലിം ലീഗ് നേതാവ് എ. അബൂബക്കര്‍ സാഹിബെന്ന് ഡോ.മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ്, വൈസ് പ്രസിഡന്റ് പി.എം. അമീര്‍ അലി, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.കെ.എം. ഹസൈനാര്‍, നിയോജക മണ്ഡലം ജനറല്‍സെക്രട്ടറി എം.എം. സീതി, വൈസ് പ്രസിഡന്റ് പി.പി. മൈതീന്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം.എം.അലിയാര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!