പാചക വാതക സിലിണ്ടറിന് തീപിടിച്ചു
കോലഞ്ചേരി: പഴന്തോട്ടത്ത് വീട്ടിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു. ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ വെമ്പിള്ളി കൊച്ചോക്കൻ പൗലോസിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. കാലി സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിച്ച ഉടനെയാണ് റഗുലേറ്ററിൽ ചോർച്ചയുണ്ടായി തീ പടർന്നത്. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എൻ.ടി. ബാലൻ, എം.എസ്. മിഥുൻ, ആർ. രതീഷ്, ആർ.യു. റെജുമോൻ, ആർ. വിജയരാജ്, പി.വി. വിജീഷ്, എസ്. അനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.