കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്: സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്കി
കൊച്ചി: കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംഘടനാ അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്കി. ആലുവ പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ എറണാകുളം റൂറല്‍ ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.ടി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ബെന്നി കുര്യാക്കോസ, മുനമ്പം ഡിവൈഎസ്പി എം.കെ മുരളി , കെ.പി.എ ജില്ലാ സെക്രട്ടറി എം.എം അജിത്കുമാര്‍, കെ.പി.എ സംസ്ഥാന സമിതി അംഗം ഹാരിസ് എച്ച് എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ ഭാരവാഹികളായ എം.വി സനില്‍ ,പി.സിസൂരജ് ,ബിബിള്‍ മോഹന്‍ , രതിരാജ് തുടങ്ങിയവര്‍പങ്കെടുത്തു.