കേരളത്തില്‍ ശാസ്ത്രീയ യുക്തിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസം : മന്ത്രി വി. ശിവന്‍ കുട്ടി

 

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാനം നിര്‍വഹിച്ചു. രാജ്യത്തെ വിദ്യാഭ്യാസം ശാസ്ത്രീയതകളില്‍ നിന്ന് അകലുന്നു എന്ന വിമര്‍ശനമുയരുന്ന ഘട്ടത്തില്‍ കേരളം ശാസ്ത്രീയ യുക്തിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള കേരളത്തിന്റെ അഭിപ്രായ വ്യത്യാസം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമുള്ള നാടാണ് കേരളം. ആ പാരമ്പര്യം നിലനിര്‍ത്തി മുന്നോട്ട് പോകണം. നവോത്ഥാന ചിന്തകള്‍ക്ക് ഊന്നല്‍ നല്‍കണം. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. സര്‍ക്കാര്‍ തന്നെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്ന കാഴ്ച ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.ജെ. ജോമി, ഷാന്റി എബ്രഹാം തുടങ്ങിയവര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!