ആപത്ത് മിത്ര: സംസ്ഥാന തല പരിശീലന പരിപാടി സംഘടിപ്പിച്ചു
മൂവാറ്റുപുഴ : ആപത്ത് മിത്ര സംസ്ഥാന തല പരിശീലന പരിപാടി മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ചു. പിറവം, കൂത്താട്ടുകുളം, കോതമംഗലം, കല്ലൂര്‍ക്കാട്, പെരുമ്പാവൂര്‍, പട്ടിമറ്റം, മൂവാറ്റുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള നൂറോളം വോളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നിഷാദ് സി.എ, നിതിന്‍ എസ് നായര്‍, ലാമിയ സയിദ അന്നൂര്‍ ഷെയിക്ക് മൊഹിയുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.