മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
കോലഞ്ചേരി: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മുഴുവന്‍ അതിഥിത്തൊഴിലാളികള്‍ക്കും മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. തൊഴിലുടമകളുടെ കീഴിലല്ലാത്ത ആയിരത്തില്‍പരം തൊഴിലാളികള്‍ക്കാണ് പഞ്ചായത്ത് കിറ്റുകള്‍ നല്‍കിയത്. ഭക്ഷ്യകിറ്റ് മെന്പര്‍മാരുടെ നേതൃത്വത്തില്‍ അവരുടെ ക്യാന്പുകളില്‍ കൊണ്ടു പോയി നല്കി.
തൊഴിലുടമകളുടെ സംരക്ഷണത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും, അവശ്യ വസ്തുക്കളും ലഭിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം തൊഴിലുടമകള്‍ക്ക് നല്കിയിട്ടു ണ്ടെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്ശന് പറഞ്ഞു.