ടെലി മെഡിസിൻ സംവിധാനം ഒരുക്കി മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ

മൂവാറ്റുപുഴ: നിര്‍മല മെഡിക്കല്‍ സെന്‍ററില്‍ ടെലി മെഡിസിന്‍ സംവിധാനം ആരംഭിച്ചു. രാജ്യത്ത് ലോക്ക് ഡൗൺ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ നേരിട്ടെത്തി ഡോക്ടറെ കാണുന്നതിനും ചികിത്സ തേടുന്നതിനും മരുന്നുകൾ വാങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെ തുടർന്നാണ് ടെലി മെഡിസിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ് പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ രോഗിക്ക് നേരിട്ട് വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലെ ഡോക്ടര്‍മാരുമായി രോഗ വിവരങ്ങള്‍ സംസാരിച്ചു ചികിത്സാവിധികൾ അറിയുന്നതിനും തുടർന്ന് ആവശ്യമായ മരുന്നുകൾ വീടുകളിൽ നേരിട്ട് എത്തിക്കുന്നതിനും വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ഇത്. കൂടുതല്‍ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 9446422151, 0485 2835151, 2835343 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: Content is protected !!