ആരക്കുഴ പെരുകല്ലിങ്കല് ദേവീ ശാസ്താക്ഷേത്രത്തില്‍ മകര മക മഹോത്സവം
ആരക്കുഴ: ആരക്കുഴ പെരുകല്ലിങ്കല് ദേവീ ശാസ്താക്ഷേത്രത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന മകര മക മഹോത്സവത്തിന് തുടക്കം കുറിച്ചു. ഒന്നാം ദിനമായ തിങ്കളാഴ്ച വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാല്‍ പൂജ,തുടര്‍ന്ന് ശ്രീമൂകാംബിക ട്രൂപ്പ് ആരക്കുഴ അവതരിപ്പിക്കുന്ന തിരുവാതിരയും വിവിധ കലാപരിപാടികളും. രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ 5ന് നടതുറപ്പ്, 5.5ന് നിര്‍മ്മാല്യം, 5.30ന് ഗണപതിഹോമം, 9.30ന് കലശാഭിഷേകം, 10.30ന് ഉഷപൂജ, 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാല്‍ ദീപാരാധന, 7ന് കളമഴുത്ത് പാട്ട്, പഞ്ചവാദ്യം, 7.30ന് അത്താഴപൂജ, 8.30ന് എയ്ഞ്ചല്‍ വോയ്സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.