ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ ക്ഷണിച്ചു
ആരക്കുഴ: പഞ്ചായത്തിൽ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 2 പശു യൂണിറ്റ്, കറവ യന്ത്രം, കാലിത്തൊഴുത്ത് നവീകരണം, ഫാമിലേക്ക് ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സബ്സിഡി എന്നീ ഇനങ്ങളിൽ ആരക്കുഴ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് മുവാറ്റുപുഴ ക്ഷീരവികസന ഓഫീസുമായോ ആരക്കുഴ പഞ്ചായത്തിലെ ക്ഷീരസഹകരണ സംഘങ്ങളുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരവികസന ഓഫീസർ അറിയിച്ചു.