ഊന്നുകല്ലിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി നശിച്ചു.
കോതമംഗലം:ഊന്നുകല്ലിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി നശിച്ചു. ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന പള്ളിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അഗ്നിക്കിരയായത് ഇന്നലെ രാവിലെ ഒന്പതരോയെടാണ് സംഭവം. കാര്‍ ആളി കത്തിയശേഷമാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.പിന്നീട് അഗ്നി രക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.തീ കെടുത്തിയപ്പോഴേക്കും ഉപയോഗശൂന്യമായവിധം പൂര്‍ണ്ണമായി കാര്‍ കത്തിയമര്‍ന്നിരുന്നു.പൈമറ്റം കാഞ്ഞിരമുകളേല്‍ ജാഫര്‍ സാദിഖിന്റേതാണ് രണ്ടരവര്‍ഷം പഴക്കമുള്ള മാരുതി ബ്രീസ കാര്‍.അടിമാലിയില്‍ ജോലിക്ക് പോകുമ്പോള്‍ പതിവായി ഇവിടെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.ജാഫര്‍ പോയി അരമണിക്കൂറിന് ശേഷമാണ് അഗ്നിബാധയുണ്ടായത്. കാരണം വ്യക്തമല്ല.കോതമംഗലം ഫയർഫോഴ്സ്
അസ്സിസ്റ്റന്റ്സ്റ്റേഷൻ ഓഫിസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.എസ് എൽദോസ്,സി.എ നിഷാദ്, കെ.എ ഷംസുദ്ദീൻ,ജയ്സ് ജോയ്,എസ് രജ്ഞിത്എന്നിവരടങ്ങുന്ന ടീമാണ് തീയണച്ചത്.