കനിവ് ഭവനം താക്കോല്‍ ദാനം നാളെ
മൂവാറ്റുപുഴ: സി.പി.എം മുളവൂര്‍ പി.ഒ ജംഗ്ഷന് ബ്രാഞ്ച് നിര്‍മിച്ച് നല്കുന്ന കനിവ് ഭവനത്തിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച(19-03-2020) വൈകിട്ട് മുളവൂര്‍ പി.ഒ.ജംഗ്ഷനില്‍ വച്ച് കുടുംബത്തിന് താക്കോല്‍ സി.പി.എം.ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് കൈമാറും. പൊതുസമ്മേളനം അടക്കം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരുന്ന താക്കോല്‍ദാനം കോവിഡ്-19 രോഗം പടരുന്ന സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് നടക്കുന്നതെന്ന് ബ്രാഞ്ച് സെക്രട്ടറി ഇ.എം.ഷാജി പറഞ്ഞു.
ചിത്രം- സി.പി.എം.മുളവൂര്‍ പി.ഒ.ജംഗ്ഷന് ബ്രാഞ്ച് നിര്‍മിച്ച് നല്കുന്ന കനിവ് ഭവനം