ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ നാളെ മുതല്‍ സന്ദര്‍ശനാനുമതി
ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ക്രിസ്മസ് പുതുവത്സര സീസണ് കണക്കിലെടുത്താണ് അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്. നിബന്ധനകളോടെ ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 31 വരെയാണ് സന്ദര്‍ശനാനുമതി. ബുധനാഴ്ചകളില്‍ അണക്കെട്ടുകളില്‍ സന്ദര്ശനംഅനുവദിക്കില്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും, അഞ്ചിനും 10-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 20 രൂപയുമാണ് നിരക്ക്. എട്ടുപേര്‍ക്ക് കയറാവുന്ന ബഗ്ഗി കാറില്‍ യാത്രചെയ്യാന്‍ 600 രൂപയാണ് ഈടാക്കുന്നത്.