ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: പുന്നമറ്റത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പല്ലാരിമംഗലം കൂറ്റന്‍ വേലി കൊമ്പനതോട്ടത്തില്‍ റോയി ആണ് (48 ) അപകടത്തില്‍ മരിച്ചത്. പുന്നമറ്റം പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകിട്ട് 6 ഓടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയി സഞ്ചരിച്ചിരുന്ന ബൈക്കില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഇടിച്ച്കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മൂവറ്റുപുഴ ജലസേചന വകുപ്പ് സബ്ഡിവിഷന്‍ ഓഫീസ് ഉദ്വോഗസ്ഥനായിരുന്നു റോയി. ഭാര്യ: ഷൈബി (നേഴ്‌സ് നേര്യമംഗലം ഹെല്‍ത്ത് സെന്റര്‍)തോട്ടക്കര കുടുക്കാപ്പിള്ളില്‍ കുടുംബാഗം.മക്കള്‍: നോഹ, എയ്ഞ്ചൽ.

Back to top button
error: Content is protected !!