റൂറല്‍ ജില്ലാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ റൂറല്‍ ഡിസിപി ഹെഡ്ക്വാര്‍ട്ടേഴ്സ് ജേതാക്കളായി
കോലഞ്ചേരി: കോലഞ്ചേരിയില്‍ നടന്ന റൂറല്‍ ജില്ലാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ റൂറല്‍ ഡിസിപി ഹെഡ്ക്വാര്‍ട്ടേഴ്സ് ജേതാക്കളായി. മുനമ്പം സബ് ഡിവിഷന് രണ്ടാം സ്ഥാനം നേടി. സെന്റ് പീറ്റേഴ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം മേജര്‍ രവി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാല്‍ ട്രോഫികള്വിതരണംചെയ്തു.