കടവൂര്‍ ജെ.സി.ഐ സ്നേഹസ്പര്‍ശം 2022 നടത്തി
പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് കടവൂര്‍ ജെ.സി.ഐ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് ധനസഹായം നല്‍കും. ഇതിന്റെ ഭാഗമായി സ്നേഹസ്പര്‍ശം 2022 എന്ന പേരില്‍ ആരംഭിച്ച ചികിത്സാനിധിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ജെ.സി.ഐ യൂണിറ്റ് പ്രസിഡന്റ് ജൂവല്‍ നെടുങ്കല്ലേല്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് കടവൂര്‍ ഞവരക്കാട്ട് ചിന്നമ്മ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ രണ്ട് ലക്ഷം രൂപ ചികിത്സാനിധിയിലേക്ക് സംഭാവന ചെയ്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ആനീസ് ഫ്രാന്‍സിസ്, അര്ജുന് കെ. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.