കോതമംഗലത്ത് സ്വകാര്യ ബസും ജെ.സി.ബിയും കൂട്ടിയിടിച്ച് അപകടം

 

കോതമംഗലം: കോതമംഗലം ധര്‍മ്മഗിരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ജെ.സി.ബിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കോതമംഗലത്ത് നിന്ന് വടാട്ടുപാറക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ധര്‍മ്മഗിരി ആശുപത്രി കഴിഞ്ഞുള്ള വളവില്‍ വച്ച് എതിരെ വന്ന ജെ.സി.ബിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവിടുത്തെ റോഡിന്റെ വീതി കുറവും വളവുമാാണ് അപകടത്തിന് കാരണമായത്. ജെ.സി.ബിയില്‍ തട്ടി ബസിന്റെ മുന്‍ഭാഗം തകരുകയായിരുന്നു. അപകട സാധ്യത ഏറെയുള്ള ഭാഗമാണിത്. വീതി കുറവും വളവും ഉള്ള ഇവിടെ ബൈപാസിലേക്ക് പോകുന്ന ലിങ്കു റോഡും ഉള്ളത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 

Back to top button
error: Content is protected !!