വിശ്വകർമ്മ സർവീസ് സൊസൈറ്റി പൊതുയോഗവും കുടുംബസംഗമവും അവാർഡ് വിതരണവും നടത്തി
ആവോലി:വിശ്വകർമ്മ സർവീസ് സൊസൈറ്റി ആവോലി ശാഖയുടെ പൊതുയോഗവും കുടുംബസംഗമവും വിശ്വബ്രഹ്മ മെറിറ്റ് അവാർഡ് വിതരണവും നടത്തി.അടൂപ്പറമ്പ് കരവട്ടക്കുടി ശ്രീ ധർമ്മ ശാസ്ത ഭജനമഠംത്തിൽ ശാഖ വൈസ് പ്രസിഡന്റ് സിജികുമാർ പാലക്കുഴിയുടെ അധ്യക്ഷത വഹിച്ചു. വി.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.കെ സിനോജ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് യൂണിയൻ ജോയിന്റ്സെക്രട്ടറി വി.റ്റി അനിൽ,താലൂക്ക് യൂണിയൻ ട്രഷറർ കെ.കെ രവീന്ദ്രൻ,മഹിളാ സംഘം താലൂക്ക് സെക്രട്ടറി ഷീബ ദിനേഷ് എന്നിവർ പ്രസംഗിച്ചു.എഴുപതോളം ശാഖ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ 2021-22 അദ്ധ്യായന വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ വിശ്വബ്രഹ്മ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.
വി.എസ്. എസ് ആവോലി ശാഖയുടെ പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് -സിജികുമാർ പാലക്കുഴിയിൽ, സെക്രട്ടറി -അശ്വിൻ ജയചന്ദ്രൻ, കണ്ണാടിപ്പാറ, ട്രഷറർ -അനീഷ് കുമാർ, കണ്ണാടിപ്പാറ, വൈസ് പ്രസിഡന്റ്- പ്രതീഷ് ബ്ലായിൽ,ജോയിന്റ് സെക്രട്ടറി – അഖിൽ മോഹനൻ, എടപ്പാട്ട് എന്നിവരെ തിരഞ്ഞെടുത്തു.