ഓള് കേരള റേഷന്റീറ്റൈല് ഡീലേഴ്സ് അസോസിയേഷന്: മൂവാറ്റുപുഴയില്‍ ധര്‍ണ്ണ നടത്തി
മൂവാറ്റുപുഴ: ഓള് കേരള റേഷന്‍ റീറ്റൈല്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം പ്രകാരം മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിന് മുന്പില് താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ സുചന ധര്‍ണ്ണ സമരം നടത്തി. 5വര്‍ഷം മുന്‍പ് നടപ്പിലാക്കിയ വേതന പാക്കേജ് പുതുക്കി നല്‍കുക. ഓഗസ്റ്റ് മാസത്തെ കമ്മീഷന് ഉടനെ നല്‍കുക. ഓണത്തിന് പ്രഖ്യാപിച്ച ബോണസ് 1000രൂപ ഉടന്‍ നല്‍കുക. മണ്ണെണ്ണ ഡെലിവറി ആയി കടകളില്‍ എത്തിക്കുക. പഞ്ചസാര, മണ്ണെണ്ണ ആനുപാതികമായി കമ്മീഷന് വര്‍ധിപ്പിക്കുക. സെയില്‍സ് മാന്മാര്ക്ക് വേതനം നല്‍കുക. റേഷന്‍ കടക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സമരം നടത്തിയത്. സമരത്തിന്റെ സംസ്ഥാന തല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റും മുന്‍. എംഎല്‍എയുമായ അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പിഎസ് മജീദ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഗിരിജന്‍, മറ്റു നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.