മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ ന്യൂട്രിഗാര്‍ഡനും പൈതല്‍ കൃഷിയും ആരംഭിച്ചു

മൂവാറ്റുപുഴ: നഗരസഭ എട്ടാം വാര്‍ഡ് മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ ന്യൂട്രിഗാര്‍ഡന് തുടക്കമായി. അംഗന്‍വാടി ടീച്ചര്‍ സൗദ ജങ, ഹെല്‍പ്പര്‍ ഷീല ഇഗ, പരിസരവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രോ ബാഗില്‍ പച്ചക്കറി വിത്തുകള്‍ പാകി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി ഉദ്ഘാടനം നിര്‍വഹിച്ചു. അംഗന്‍വാടി കുട്ടികളുടെ ഭക്ഷണത്തില്‍ വിഷരഹിത പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിന് തുടക്കം കുറിച്ചു കൊണ്ടാണ് വാര്‍ഡില്‍ ഈ പരിപാടി സംഘടിപ്പിച്ചത്. അംഗന്‍വാടി കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി കൃഷിയുടെ പല ഘട്ടങ്ങള്‍, അതിന്റെ പരിപാലനം പൈതല്‍ കൃഷി എന്ന രൂപേണ പഠിപ്പിക്കുകയും ചെയ്യുമെന്ന് അംഗന്‍വാടി ടീച്ചര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും പരിസരവാസികളും ചേര്‍ന്ന് ഗ്രോ ബാഗുകളില്‍ വിവിധയിനം പച്ചക്കറി വിത്തുകള്‍ പാകി.

Back to top button
error: Content is protected !!