ജുവൈനല്‍ ഹോമിലെ കുട്ടികള്‍ക്കായി പുസ്തകശേഖരണം നടത്തി
കവളങ്ങാട്: ബാലസംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് ജുവൈനല്‍ ഹോമിലെ കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ ശേഖരിച്ചു. വിവിധ വില്ലേജ് കമ്മിറ്റികളില്‍ നിന്നായി 155 പുസ്തകങ്ങളാണ് ബാലസംഘം ഏരിയാ പ്രസിഡന്റ് എം പ്രണവ്, ഏരിയ കണ്‍വീനര്‍ ടി എം ബേബി എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിച്ചത്. ചടങ്ങില്‍ യൂസുഫ് പല്ലാരിമംഗലം എഴുതിയ ‘പെങ്ങള് നട്ട പൂക്കള്‍’ കവിതാസമാഹാരവും, നിയാസ് മൈതീന്‍ എഴുതിയ അരയാല്‍ മരണങ്ങള് കഥാസമാഹാരവും കൈമാറി. ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി ജുവൈനല്‍ ഹോമിലെ കുട്ടികള്‍ക്ക് വായിച്ചുവളരാന്‍ അവസരം ഒരുക്കലാണ് ലക്ഷ്യം.