ലഹരി വിരുദ്ധ ബോധവൽക്കരണം: പോലീസിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഏ.എസ്.പി അനുജ് പലിവാൽ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ പട്ടണം ചുറ്റി നടന്ന റാലിയിൽ ഇരുന്നൂറോളം ബൈക്കുകൾ അണിനിരന്നു. വിവിധ ക്ലബുകളും, സന്നദ്ധ സംഘടനകളും പങ്കാളികളായി. ലഹരിക്കെതിരെ കേരള പോലീസിന്റെ പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടന്നു വരുന്നത്.

Back to top button
error: Content is protected !!