അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍

കൊച്ചി: യുവ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ് സഹോദരന്‍. കൂടെ, മെക്‌സിക്കന്‍ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകള്‍.യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു

 

Back to top button
error: Content is protected !!