രാജ്യത്ത് 3545 പേര്‍ക്ക് കൊവിഡ്; 38.5% കേസുകളും ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആണ്.
ഇന്നലെ 27 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയര്‍ന്നു. പുതിയ കേസുകളില്‍ 38.5% റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ 1,365 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഹരിയാനയില്‍ 534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഉത്തര്‍പ്രദേശില്‍ 356, കേരളം 342, മഹാരാഷ്ട്ര 233 എന്നിങ്ങനെയാണ് മൂന്നക്കം കടന്ന മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 79.82% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.