പൗരത്വ ഭേദഗതി ബിൽ – ഡീൻ കുര്യാക്കോസ് എം.പിയുടെ 5 ദിവസത്തെ ലോങ്ങ് മാർച്ച് തൊടുപുഴയിൽ സമാപിച്ചു.

തൊടുപുഴ: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നെടുംങ്കണ്ടത്ത് നിന്നും ആരംഭിച്ച് കോതമംഗലം മൂവാറ്റുപുഴ അടിമാലി എന്നിവിടങ്ങളിൽ നടത്തിയ പദയാത്ര തൊടുപുഴയിൽ സമാപിച്ചു. വൈകിട്ട് 3 മണിക്ക് ഇടവെട്ടി മാർത്തോമ ജങ്ഷനിൽ  ആരംഭിച്ച പദയാത്ര പി.ജെ. ജോസഫ് എം.എൽ.എ ഫ്ലോഗ്ഓഫ് ചെയ്തു. ഇടവെട്ടിയിൽ നടന്ന യോഗത്തിൽ ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് അദ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ, മുതലക്കോടം പള്ളി വികാരി ഫാ. ജോസഫ് അടപ്പൂര്, ഇടുക്കി യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ്. അശോകൻ, റോയി കെ.പൗലോസ്, സി.പി. മാത്യു, എം.ജെ. ജേക്കബ്, എം.എസ്. മുഹമ്മദ്, കെ.എം.എ ഷുക്കൂർ, കെ.ഐ ആൻറണി, എം.ജെ ജേക്കബ്, ജോൺ നെടിയപാല, ജെസ്സി ആൻറണി, പി.എൻ. സീതി, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, ഇന്ദു സുധാകരൻ, ഷാഹുൽ പള്ളത്തുപറമ്പിൽ, ഹാരിദ് മുഹമ്മദ്, പി.എസ്. ചന്ദ്രശേഖരപിള്ള, ജിമ്മി മറ്റത്തിപ്പാറ, എം. മോനിച്ചൻ എന്നിവർ പ്രസംഗിച്ചു. പദയാത്ര തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻറിൽ എത്തിച്ചേർന്നപ്പോൾ സമാപന സമ്മേളനം യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ, ഫാ. ജോസഫ് തടിക്കാട്ട്, അബ്ദുൾ ജലീൽ സഖാവി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!