വാളകം പഞ്ചായത്ത് 3-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു
മൂവാറ്റുപുഴ : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ വാളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളകം പഞ്ചായത്ത് 3-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഐ ഡി കാർഡ് വിതരണം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് നിർവഹിച്ചു. തൊഴിലിടത്തിൽ നടന്ന ചടങ്ങിൽ വില്ലേജ് സെക്രട്ടറി പി എം മദനൻ അദ്ധ്യക്ഷയായി. ഏരിയ പ്രസിഡൻ്റ് സുജാത സതീശൻ, യൂണിറ്റ് സെക്രട്ടറി ശാന്ത മണി എന്നിവർ സംസാരിച്ചു.