സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ സമ്മേളനം സമാപിച്ചു; സെക്രട്ടറിയായി എം എം ബക്കറിനെ തെരഞ്ഞെടുത്തു.
പല്ലാരിമംഗലം: പി എം ഇബ്രാഹീം നഗറില്‍ (അടിവാട് ടി ആന്റ് എം ഹാള്‍) നടന്ന പല്ലാരിമംഗലം ലോക്കല്‍ സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ്, സൗദാമിനി രവി, ടി എം നൗഷാദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. എം എം ബക്കറിനെ ലോക്കല്‍ സെക്രട്ടറിയായും പികെ മുഹമ്മദ്, ഒഇ അബ്ബാസ്, ടിപിഎ ലത്തീഫ്, എംഎം ഷിഹാബ്, കെ എം നൂര്‍ദീന്‍, ബിജു വര്‍ഗീസ്, കെഎ യൂസുഫ്, ഷെരീഫ റഷീദ്, കെഎം ഷാജി, ഷിജീബ് സൂപ്പി, അനില്‍ കുമാര്‍, റിയാസ് തുരുത്തേല്‍ എന്നീ 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആരോഗ്യമേഖലയില്‍ പല്ലാരിമംഗലം നിവാസികളുടെ ഏക ആശ്രയമായ പല്ലാരിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ സൗകര്യം ഒരുക്കണമെന്ന് സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ ഭൗതിക സാഹചര്യം നിലവിലുണ്ട്. രണ്ട് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ സേവനം ചെയ്യുന്നുണ്ട്. ഒരു ഡോക്ടറെയും, ആവശ്യമായ സ്റ്റാഫുകളെയും നിയമിച്ചാല്‍ ഈ ജനകീയ ആവശ്യം നടപ്പാക്കാന്‍ കഴിയുമെന്ന് സമ്മേളനം വിലയിരുത്തി.
സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍