പാലക്കുഴയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 

മൂവാറ്റുപുഴ : പാലക്കുഴ കാവുംഭാഗത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗം

മുഴയൻതാനത്ത് പുത്തൻപുരയിൽ

വിശ്വംഭരന്റ് മകൾ ആര്യ(22)നെയാണ്

ഇന്ന് പുലർച്ചെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂത്താട്ടുകുളം ഫയർഫോഴ്സും പോലീസും ചേർന്നാണ് കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആര്യ.

Back to top button
error: Content is protected !!