ഞാറക്കാട് ലവ് ഹോമിന് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് നാഷണൽ സർവീസ് സ്കീമിന്റെ കൈത്താങ്ങ്
പൈങ്ങോട്ടൂർ :ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ,ഞാറക്കാട് ലവ് ഹോമിലെ കോവിഡ് ബാധിതരായ അന്തേവാസികൾക്കായ് ആവശ്യവസ്തുക്കൾകൈമാറി.
കോളേജ് പ്രിൻസിപ്പൽ ഡോ. വിജി. കെ രാമകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ അമൃത പി. യു. എന്നിവർ നേതൃത്വം വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ജയ്സൺ,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ മിൽസി ഷാജി, എൻ. എസ് എസ് വോളിന്റീയേഴ്സ്, അധ്യാപക പ്രതിനിധികൾ എന്നിവർ സാന്നിധ്യം അറിയിച്ചു.