കല്ലൂർക്കാട് സേവാഭാരതിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു..

 

 

മൂവാറ്റുപുഴ :കല്ലൂർക്കാട് സേവാഭാരതിയുടെ നേതൃത്വത്തിൽ പുതിയ അദ്ധ്യയന വർഷാരംഭത്തോടാനുബന്ധിച്ചു കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കല്ലൂർക്കാട് പോലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്‌പെക്ടർ സുരേന്ദ്രൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.കുട്ടികൾക്കായി പഞ്ചായത്ത്‌ കൺവീനർ സൗമ്യ രാഗിൻ, സുവിജ സുനിൽ ( മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ SCST പ്രമോട്ടർ ) എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.ഒന്നാം വാർഡ് മെമ്പർ സുമിത സാബു, സ്റ്റേഷൻ പിആർഒ ബിജു എം.വി,റൈറ്റർ സാജു പോൾ, സുബി തോമസ്,കോൺസ്റ്റബിൾമാരായ ഷിബു ജോസ്,കവിത,സേവാഭാരതി പഞ്ചായത്ത്‌ പ്രസിഡന്റ് പി ആർ ഗോപാലകൃഷ്ണൻ, സെക്രട്ടറി എ സഞ്ജയ്‌, ആർഎസ്എസ് ഖണ്ഡ് പ്രചാർ പ്രമുഖ് എംഎസ് അജേഷ്, സി രാജേഷ് എന്നിവർ പങ്കെടുത്തു …

Back to top button
error: Content is protected !!