മാനസിക-ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്കുന്ന കോവിഡ് വാക്സിന്റെ ആരക്കുഴ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.
മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 18നും 44നു ഇടയില്‍ പ്രായമുള്ള മാനസിക-ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്കുന്ന കോവിഡ് വാക്സിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ബെസ്റ്റിന് ചേറ്റൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷീജാ അജി, നോഡല്‍ ഓഫീസര്‍ ഡോ. സുവിത, എച്ച്.എസ്. അസൈനാര്‍, എച്ച്ഐ സിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടോ ………..
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 18നും 44നു ഇടയില്‍ പ്രായമുള്ള മാനസിക-ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്കുന്ന കോവിഡ് വാക്സിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹന്‍ നിര്‍വഹിക്കുന്നു.