യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ വാളകം മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ വാളകം മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചൂണ്ടയിൽ നിർവ്വഹിച്ചു. സ്ഥാനാർത്ഥി മാത്യു കുഴൽ നാടൻ മുഖ്യ പ്രഭാക്ഷണം നടത്തി. കോൺസ് മണ്ഡലം പ്രസിഡന്റ് കെ. ഒ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെഎം മാത്തുകുട്ടി, സാറാമ്മ ജോൺ, വിവി ജോസ്, രജിത സുധാകരൻ, ബിനോ കെ.ചെറിയാൻ, കെ പി ഏബ്രഹാം, ജെറിൻ ജേക്കബ് പോൾ, ജിജോ പാപ്പാലി, എവിൻ എൽ ദോസ്, ലിസി എൽദോസ്, ലിസി സാബു, ജിഷ ബേസിൽ, എബി പൊങ്ങണം , എന്നിവർ ചടങ്ങിൽ സംസാരിച്ചു.