ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഡ്വ. സി എൻ പ്രകാശ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയമസഭാ മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർത്ഥി മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ അഡ്വ. CN പ്രകാശ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മാതാപിതാക്കളുടെ അനുഗ്രഹാശംസകളോടെ വീട്ടിൽ നിന്നും പുറപ്പെട്ട് ശബരിമല മുൻ മേൽശാന്തി സർവ്വശ്രീ എ ആർ രാമൻ നമ്പൂതിരിയുടെയും
മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ മാർ തെയോ ഡേഷ്യസ് മെത്രാപ്പോലിത്തയുടെയും ആശീർവ്വാദവും പ്രാർത്ഥനയും തേടിയ ശേഷം ട്വന്റി ട്വന്റി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് വെള്ളൂർകുന്നത്തെത്തി വരണാധികരിക്കു മുമ്പിൽ ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി നാമനിർദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥന നടത്തിയ ശേഷമാണ് ഇന്നത്തെ പ്രചരണ ചൂടിലേക്ക് ഇറങ്ങിയത്.
മുവാറ്റുപുഴ ബാർ അസ്സോസിയേഷനിൽ നടന്ന അഡ്വ കെ അർ സദാശിവൻ നായർ അനുസ്മരണ സമ്മേളനത്തിനെത്തി അഭിഭാഷകരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും അഭിഭാഷകനുമായ സി എൻ പ്രകാശ് ട്വൻറി ട്വൻറിയുടെ ബാനറിൽ മൂവാറ്റുപുഴയിൽ നാമനിർദ്ദേശപട്ടിക നല്കിയതോടെ മൂവാറ്റുപുഴ നിയമസഭാ മണ്ഡലം പുതിയൊരു തിരഞ്ഞടുപ്പു പ്രചാരണരീതിക്കു വേദി ആകുകയാണ്. ഇക്കാലമത്രയും നേർക്കുനേർ മൽസരങ്ങളും ത്രികോണ മൽസരങ്ങളും കണ്ടു ശീലിച്ച മൂവാറ്റുപുഴയിൽ ട്വന്റി ട്വന്റിയുടെ പ്രവേശം ശക്തമായ മൽസരത്തിനാണ് തുടക്കമായിരിക്കുന്നത്. പൈനാപ്പിൾ ചിഹ്നത്തിൽ മൽസരിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് ആശിർവ്വാദം നേർന്നുകൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, നടൻ ശ്രീനിവാസൻ , സംവിധായകൻ സിദ്ദിഖ് മുതലായവരുടെ പോസ്റ്ററുകൾ മണ്ഡലത്തിലങ്ങോളമിങ്ങോളം നിരന്നു കഴിഞ്ഞു.

Back to top button
error: Content is protected !!