വയോമിത്രം ക്യാമ്പിന് തുടക്കമായി
മൂവാറ്റുപുഴഃ കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷമായി നിർത്തി വച്ചിരുന്ന വയോജനങ്ങൾക്കായുളള വയോമിത്രം ക്യാമ്പ് മൂവാറ്റുപുഴ നഗരസഭയിൽ പുഃനരാരംഭിച്ചതായി ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.
വയോധികർക്ക് സൗകര്യപ്രദമായ തരത്തിൽ വാർഡ് കേന്ദ്രങ്ങളിലായിരിക്കും ഇനി ക്യാമ്പ് സംഘടിപ്പിക്കുക.
നഗരസഭയിലെ എല്ലാ വാർഡുകളിലെയും വയോജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന 20 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ നടത്തുന്ന ക്യാമ്പിൽ രോഗ പരിശോധനയും മരുന്ന് വിതരണവും നടത്തും.
കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി അംഗൻവാടി പ്രവർത്തകർ,ആശ പ്രവർത്തകർ,വാർഡ് കൗൺസിലർ എന്നിവരുടെ സഹായത്തോടെ മരുന്നുകൾ വീടുകളിൽ എത്തിച്ചായിരുന്നു പദ്ധതി പ്രവർത്തിച്ചിരുന്നത്.
ഇന്ന് മുതൽ ഡോക്ടർ ഉൾപെടുന്ന മെഡിക്കൽ ടീം വയോജനങ്ങളുടെ അടുത്ത് നേരിട്ടെത്തി മരുന്നുകൾ നൽകുമെന്നും ചെയർമാൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
9072380117