മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്സിനെത്തി; വിതരണം നാളെ ആരംഭിക്കും .
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്സിനെത്തി. ഇന്ന് ആശുപത്രിയിലെത്തിയ വാക്സിന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന് ഏറ്റുവാങ്ങി. ആദ്യഘട്ടം മൂവാറ്റുപുഴയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. ജില്ലയില്‍ ഘട്ടം ഘട്ടമായിട്ടാണ് കോവിഡ് വാക്സിനേഷന് സെന്ററുകള്‍ ഒരുക്കുന്നത്. ഇവിടത്തെ ജീവനക്കാര്‍ക്കുള്ള പരീശീലനം പൂര്‍ത്തിയാക്കിയാണ് നാളെ വാക്സിനേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസ് നിര്‍വ്വഹിക്കും.
ചിത്രം- മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിയ കോവിഡ് വാക്സിന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന് ഏറ്റുവാങ്ങുന്നു……………