കർഷക സമര ഐക്യദാർഢ്യജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.

മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഐക്യദാർഢ്യജാഥയ്ക്ക്ഇന്നലെ വൈകിട്ട് എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്‌ ) ന്റെയും

എ.ഐ.കെ.കെ.എം.എസ് ന്റെയും സംയുക്ത നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സ്വീകരണം നല്‍കി. കർഷക വിരുദ്ധ – ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമം 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴയിൽ നടന്ന സ്വീകരണ യോഗത്തില്‍ എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്‌ ) ജില്ലാ കമ്മിറ്റിയംഗം പി. പി. എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷ സമിതി സംസ്ഥാന പ്രസിഡന്റ് വിൻസന്റ് മാളിയേക്കൽ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. സ്വീകരണം ഏറ്റുവാങ്ങികൊണ്ട് ജാഥ ക്യാപ്റ്റന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സ. ടി. കെ. സുധീകുമാർ സംസാരിച്ചു. എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്‌ ) മൂവാറ്റുപുഴ കമ്മിറ്റിക്കുവേണ്ടി പി.പി. എബ്രഹാം, പെരുമ്പാവൂര്‍ കമ്മിറ്റിക്കുവേണ്ടി കെ.പി. പരമേശ്വരന്‍, പിറവം കമ്മിറ്റിക്കുവേണ്ടി സി. എൻ. മുകുന്ദന്‍, ട്രേഡ് യൂണിയന്‍ എ.ഐ.യു.ടി.യു.സി.ക്ക് വേണ്ടി ഇ. റ്റി. രാജൻ, റ്റി. സി. രമണന്‍, എ.ഐ.കെ.കെ.എം.എസ്ന് വേണ്ടി സി.കെ. തമ്പി, ജനകീയ പ്രതിരോധ സമിതിക്കുവേണ്ടി പി.സി. ജോസഫ്, സ്ത്രീ സുരക്ഷ സമിതിക്കുവേണ്ടി കുഞ്ഞമ്മ, ഇ.എം. മക്കാരുപിളള, മദ്യ വിരുദ്ധ ജനകീയ സമര സമിതിക്കുവേണ്ടി സോണി റ്റി. മാത്യു, കേരള യുക്തിവാദി സംഘത്തിനുവേണ്ടി റ്റി. സി. യോഹന്നാന്‍, ആംആദ്മി പാര്‍ട്ടിക്കുവേണ്ടി ശങ്കര്‍ എ.സി, നവോത്ഥാന ശക്തിക്കുവേണ്ടി എ.റ്റി. മണിക്കുട്ടന്‍, നിർമ്മാണ തൊഴിലാളി യൂണിയനുവേണ്ടി ഗോപിനാഥന്‍ എന്നിവര്‍ സ്വീകരണം നൽകി.
വനിതാ – വിദ്യാർത്ഥി – യുവജന കലാസംഘം അവതരിപ്പിച്ച ഗാനസദസ്സ് യോഗത്തിൽ അരങ്ങേറി.

Back to top button
error: Content is protected !!