ജീവനം 2021- ത്രിദിന ഓൺലൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
.
മൂവാറ്റുപുഴ: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ജീവനം – 2021 ത്രിദിന ഓൺലൈൻ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിസ്സി ജയ്സൺ ഉദ്ഘാടനം നിർവ്വഹിച്ചു. എം.ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ ഡോ. രേഖ രാജ്, പ്രിൻസിപ്പൽ ഡോ. കെ. ലാലി, വി.ആർ.ഒ. എം.പി. തിലകൻ, പ്രോഗ്രാം ഓഫീസർ അമൃത പി.യു., കുമാരി കൃഷ്ണജ അനിൽ തുടങ്ങിയവർ സംസാരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങളും പ്രഗൽഭ വ്യക്തികളുടെ ഓൺലൈൻ ക്ലാസ്സുകളും ഉണ്ടായിരിക്കും.