സുഗതകുമാരി ടീച്ചറേയും പ്രൊഫ:സീതാരാമനേയും അനുസ്മരിച്ചു.
കോലഞ്ചേരി: – സുഗതകുമാരി ടീച്ചറും
പ്രൊഫ. സീതാരാമനും പരിസ്ഥിതി പ്രവർത്തകരുടെ വഴികാട്ടികളായിരുന്നുവെന്നും വരും തലമുറയ്ക്ക് അവർ പ്രചോദനമായി മാറുമെന്നും നവദർശന വേദി അനുസ്മരിച്ചു. കഴിയുന്നത്ര സ്ഥലങ്ങളിൽ
പരിസ്ഥിതി സേന രൂപീകരിച്ചു കൊണ്ട് തുടക്കം കുറിക്കണമെന്നും
നവദർശന വേദി തീരുമാനിച്ചു. പഴന്തോട്ടം നവദർശൻ ഹാളിൽ നടന്ന അനുസ്മരണ യോഗം സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി ടി.എം.വർഗീസ ഉദ്ഘാടനം ചെയ്തു.ഡോ. കൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു അമ്പലമേട് ഗോപി ,ഡോ.വി.എം. സാലി,
ടി.എം.സജി ,ഒ.എ.ശോഭ, തങ്കച്ചൻ എം.ഏലിയാസ് ,എൻ.എ.രാജപ്പൻ ,തോമസ് അബ്രഹാം , വി.സജീവ്. ,എം.കെ.
രാമൻ കെ.കെ ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)