നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ മുളവൂര്‍ പാടശേഖരത്ത് കൊയ്ത്ത് ഉത്സവം.
മൂവാറ്റുപുഴ: നാടന്‍ കൊയ്ത്ത് പാട്ടിന്റെ താള മേളത്തോടെ മുളവൂര്‍ പാടശേഖരത്ത് കൊയ്ത്ത് ഉത്സവം. സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പായിപ്ര പഞ്ചായത്ത് ആറാം വാര്‍ഡില്‍ ചിറപ്പടിയില്‍ ഒരേക്കര്‍ വരുന്ന മുളവൂര്‍ പാടശേഖരത്തിലെ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. മുരളി, നഗരസഭ കൗണ്‍സിലര്‍ ഷമീര്‍ പനയ്ക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം. ഷാജി, ബെസ്സി എല്‍ദോസ്, ദീപ റോയി, ഐശ്വര്യ സ്വയം സഹായസംഘം പ്രസിഡന്റ് വി.എ. ഷരീഫ്, സെക്രട്ടറി പി.എം. മനോജ് എന്നിവര്‍ സംസാരിച്ചു. പായിപ്ര കൃഷി ഭവന്റെ സഹകരണത്തോടെ ഉമ നെല്‍വിത്താണ് വിതച്ചത്.
ചിത്രം- മുളവൂര്‍ പാടശേഖരത്ത് നടന്ന കൊയ്ത്ത് ഉത്സവം കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു……..