സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ പരിശീലനം

 

മൂവാറ്റുപുഴ: സ്കൂൾ തലത്തിലുള്ള വിവിധ പ്രവേശന പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന കുട്ടികൾക്കും, ഭാവിയിൽ സിവിൽ സർവീസ്, മെഡിക്കൽ/ എൻജിനീയറിങ് എന്നിവപോലുള്ള പ്രവേശന പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർക്കും ഗവൺമെന്റിന്റെ വിവിധ സ്കോളർഷിപ്പുകൾ നേടാൻ ആഗ്രഹിക്കുന്നവർകുമായി ഒരു മാസത്തേക്ക് ഓൺലൈൻ പരിശീലനം സൗജന്യമായി നൽകുന്നു. മത്സരപരീക്ഷ രംഗത്ത് 25 വർഷമായി കേരളത്തിൽ പ്രശസ്ത നിലയിൽ പ്രവർത്തിക്കുന്ന അടൂർ എൻ.ഐ.ഇ.ആർ. ആണ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി ഏത് സിലബസുകളിലും പഠിക്കുന്ന രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. നിലവിലുള്ള സ്കൂൾ ഓൺലൈൻ ക്ലാസ്സിനെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമീകരണം ആയിരിക്കും. ഒന്നര മണിക്കൂറാണ് ക്ലാസ്. ഓരോ ജില്ലയിൽ നിന്നും 2, 3, 4, 5, 6 എന്നീ ഓരോ ക്ലാസിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് വീതമാണ് സുവർണാവസരം ലഭിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് ഗ്രാമർ, ബുദ്ധിശക്തി, പൊതുവിജ്ഞാനം, സ്കിൽ ട്രെയിനിംഗ്, വ്യക്തിവികാസം എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ലളിതവും രസകരവുമായ ആധുനിക സാങ്കേതിക വിദ്യയോടുകൂടി പഠിപ്പിക്കുന്ന കേരളത്തിലെ പ്രശസ്തരായ നൂറോളം അധ്യാപകരും ട്രെയിനർ മാരുമാണ് ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പഠനത്തോടൊപ്പം കുട്ടികൾക്ക് കലാപരമായ കഴിവുകൾ അവതരിപ്പിക്കാനുള്ള സംവിധാനവും, സെലിബ്രിറ്റികളും ആയി ലൈവായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കോ, അധ്യാപകർക്കോ,സ്കൂൾ അധികൃതർക്കോ കുട്ടികളെ സൗജന്യ ഓൺലൈൻ ക്ലാസിലേക്ക് ശുപാർശ ചെയ്യാം. താല്പര്യമുള്ളവർ കുട്ടിയുടെ പേര്, ക്ലാസ്സ്, ഫോൺ നമ്പർ, സ്കൂളിന്റെ പേര് എന്നീ വിവരങ്ങൾ 9895417677, 9744424379 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒരു നമ്പറിലേക്ക് ഇന്ന് തന്നെ വാട്സാപ്പ് മെസ്സേജ് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Back to top button
error: Content is protected !!