അബോധാവസ്ഥയിൽ കണ്ടെത്തിയ വായോധികൻ മരിച്ചു.

 

മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ വായോധികൻ മരിച്ചു. ഈ മാസം 25ന് ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന വയോധികൻ വെള്ളൂർക്കുന്നം വിജയ ബാങ്കിന് എതിർവശം അബോധാവസ്ഥയിൽ കാണപ്പെടുകയും തുടർന്ന് ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ച ശേഷം പകൽ 11:15 ന് ഇയാൾ മരിച്ചതായി ഡോക്ടർ അറിയിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ആവശ്യപ്പെടുന്നു.
ഫോൺ നമ്പർ:- 0485 2832304, 9497980503

Back to top button
error: Content is protected !!