എ.ഡി. മൂവിലാബ് പ്രവർത്തനമാരംഭിച്ചു.
മൂവാറ്റുപുഴ:സൗണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോയും ഒപ്പം വീഡിയോ സ്റ്റുഡിയോയും കോർത്തിണക്കി എ.ഡി. മൂവിലാബ് വാഴക്കുളം ആഗ്രോ പാർക്കിന് സമീപം (ബൈപാസ് റോഡ്) പ്രവർത്തനമാരംഭിച്ചു. വിയന്ന സൗണ്ട് റെക്കോർഡിംഗ് സ്റ്റുഡിയേ എന്നിവ ഉൾപ്പെടുന്നതാണ് മൂവിലാബ്. ഇവിടെ സൗണ്ട് റെക്കോർഡിംഗ്, ഡബ്ബീങ്ങ് മ്യൂസിക് പ്രോഗ്രാമിങ്ങ്, ബാഗ ഗ്രൗണ്ട്, മ്യൂസിക്, മ്യൂസിക് ആൽബം, ഷോർട്ട് ഫിലിം ഡോക്യൂമെന്ററി, പരസ്യങ്ങൾ, വിവാഹം തുടങ്ങിയവയുടെ ഷൂട്ടും, എഡിറ്റും, സംഗീത സംവിധാനം ,വോക്കൽ ട്രൈനിങ്, സോഷ്യൽ മീഡിയ പ്രമോഷൻ ആഘോഷങ്ങളുടെയും മരണാനന്തര ചടങ്ങുകളുടേയും ഓൺലൈൻ ലൈവ് സ്ട്രീമിങ്ങ് എന്നിങ്ങനെ എല്ലാ വിധ ദൃശ്യ സംഗീത വർക്കുകളും നിർവ്വഹിക്കപ്പെടുന്നു.
പ്രശസ്ഥ ക്രിസ്ത്യൻ ഭക്തിഗാന സംഗീത സംവിധായകൻ ഫാ.ആൻ്റണി ഉരുളിയാനിക്കൽ മൂവാറ്റുപുഴ നിർമ്മല കോളേജ് സെൽഫ് ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഫാ.അബ്രഹാം നിരവത്ത്നാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വാഴക്കുളം സെന്റ്. ജോർജ് ഇടവക വികാരി ഫാ. കുര്യക്കോസ് കൊടക്കല്ലിൽ ആശീർവാദ കർമ്മം നിർവ്വഹിച്ചു.