ഉന്നക്കുപ്പയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടം; 3 പേർക്ക് പരുക്ക്
മൂവാറ്റുപുഴ : ഉന്നക്കുപ്പയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടം; 3 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും ഇടവഴിയിൽ നിന്ന് എംസി റോഡിലേക്ക് കയറിവന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായിരുന്ന രണ്ടുപേരെയും ഓട്ടോ ഡ്രൈവറെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ വീണ രക്തക്കറകളും മറ്റും വൃത്തിയാക്കുവാൻ എത്തിയ അഗ്നിശമനസേന വാഹനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറിയാണ് രണ്ടാമത്തെ അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാത വൃത്തിയാക്കി കൊണ്ടിരുന്ന അഗ്നിശമനസേന ഉദ്യോഗസ്ഥർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.